തിരുവനന്തപുരം: 30 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന തിരുവോണം ബംപർ ഭാഗ്യക്കുറി 2026-ന്റെ നറുക്കെടുപ്പ് നാളെ (26-09-2026) തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും. ഉച്ചയ്ക്ക് 1.30ന് നടക്കുന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി കെ. മുരളീധരൻ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പൂജ ബംപർ 2026 ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും മന്ത്രി നിർവഹിക്കും.
ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ.എസ്. അഞ്ജു അധ്യക്ഷത വഹിക്കും. തിരുവോണം ബംപർ 2026-ന്റെ 90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 89.85 ലക്ഷം ടിക്കറ്റുകൾ ഇതിനകം വിറ്റഴിഞ്ഞു.